
കൊച്ചി: എം.എസ്.എം.ഇകൾ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതിജീവനത്തിനായി സുസ്ഥിരത ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. എം.എസ്.എം.ഇകളുടെ സുസ്ഥിര ബിസിനസ് രീതികളെക്കുറിച്ച് ഫിക്കി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ അവസരങ്ങൾ കണ്ടെത്താൻ കൂടിയായിരിക്കണം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതെന്ന് പി.ഡബ്ല്യു.സി
ഇന്ത്യ ഇ.എസ്.ജി വിഭാഗം സീനിയർ ഡയറക്ടർ ജോസഫ് മാർട്ടിൻ ചാഴൂർ ഫ്രാൻസിസ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. സാങ്കേതികവിദ്യ നിഷേധിക്കുന്നതാണ് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാർഗമെന്ന് കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ പറഞ്ഞു. പാനൽ ചർച്ചയിൽ അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽകുമാർ, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, ഓർഗാനിക് ബി.പി.എസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണൻ, ബി.പി.സി.എൽ ഡി.ജി.എം സന്തോഷ്കുമാർ വർഷിണി, കൊച്ചി കപ്പൽശാല എ.ജി.എം എ. സലീൻ, സിയാൽ സി.എഫ്.ഒ മിനി ജോസഫ്, ഫിക്കി കേരള മേധാവി സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |