SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം തുറന്നു

1

പള്ളുരുത്തി: കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാ മന്ദിരത്തിന്റെ ഓഫീസ് തുറന്നു. കഥാപ്രസംഗ പരിശീലനം, നാടക റിഹേഴ്സൽ, പുസ്തക പ്രകാശനം, ചർച്ചകൾ, അനുസ്മരണങ്ങൾ, മറ്റ് സാംസ്കാരികപരിപാടികൾ എന്നിവ നടത്താൻ സ്മാരക മന്ദിരത്തിൽ സൗകര്യമുണ്ട്. കെ.ജെ. മാക്സി എം.എൽ.എ മന്ദിരം ഉദ്ഘാടനം ചെയ്തു. ഈ മന്ദിരം ഒരു പ്രാഥമിക സംരംഭം മാത്രമാണെന്നും ഇടക്കൊച്ചി പ്രഭാകരന് ഉചിതമായ സ്മാരകം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും കെ.ജെ. മാക്സി പറഞ്ഞു. കെ.എം. ധർമ്മൻ ഭദ്രദീപം തെളിച്ചു. വി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. വിജയൻ മാവുങ്കൽ, ഇടക്കൊച്ചി സലിം കുമാർ, വി.എ. ശ്രീജിത്ത്, ജി.കെ. പിള്ള, ജോൺ റിബല്ലോ, അഭിലാഷ് തോപ്പിൽ, ജോസ് പൊന്നൻ, എം.എസ്. ശോഭിതൻ, പ്രതിഭ അൻസാരി,പീറ്റർ ജോസ് കെ.സി. ധർമ്മൻ എന്നിവർ സംസാരിച്ചു. രഞ്ജിത എൻ. കൃഷ്ണൻ, ഗൗരി കവിരാജ്, മാളവിക സുധീർ എന്നിവർ കഥാപ്രസംഗം അവതരിപ്പിച്ചു. കരോക്കെ ഗാനമേളയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL