
കൊച്ചി: വിമെൻ വെൽഫെയർ സർവീസസ് ഇടപ്പള്ളി ഫൊറോനയുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിൽ ലഹരിക്കെതിരെ 'അമ്മ വിളക്ക്" പ്രോഗ്രാം നടത്തി. അമ്മമാർ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഠത്തുംപടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൊറോന പ്രസിഡന്റ് ഡോ. ഡിന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ. നീന ജോസഫ് വനിതാ ദിന സന്ദേശം നൽകി. സെക്രട്ടറി ട്രീസ ജോൺ, ട്രഷറർ ഷീല ജോസ്, സിനി റോബിൻ, ആനി തോമസ്, മേമ ഫ്രാങ്ക്ളിൻ, ലൈസ ജൂഡ് എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ഫൊറോനയിലെ എല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |