
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന തല കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് , ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് , എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, എം. അനിൽകുമാർ, മിനി ഗോപി, സിന്ധു ഗണേശൻ, അഡ്വ. റോണി മാത്യു , ആർ. പ്രജീഷ, എ.ആർ. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |