
കൊച്ചി: ഭാരതീയ വിദ്യാഭവനും സ്പിക്മാകെയും നടത്തുന്ന കലാശില്പശാലയ്ക്ക് ഭവൻസ് എരൂരിൽ തുടക്കമായി. സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൻ സി. ഗോവിന്ദ്, ഡയറക്റ്റർ ഇ. രാമൻകുട്ടി, ഡെപ്യൂട്ടി ഡയറക്റ്റർ കെ.സുരേഷ്, ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ മീന വിശ്വനാഥ്, ഭവൻസ് എരൂർ പ്രിൻസിപ്പൽ ഇ. പാർവതി, സ്പിക്മാകെ കോ ഓർഡിനേറ്റർ ഉണ്ണി വാര്യർ തുടങ്ങിയവർ സംസാരിച്ചു. കലാകാരൻമാരായ വിദുഷി ചൈത്ര സായിറാം, അംജാദ് അലിഖാൻ, സോനം ചൗഹാൻ, സിദ്ധി വൈകാർ, രശ്മി ചൊവ്വല്ലൂർ, കെ.ആർ.ബാബു, ചെല്ലം മെയ്യാർ, അവ്ദേഷ് കുമാർ കർണ, ഏലൂർ ബിജു എന്നിവർ നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |