
കൊച്ചി: വേതന വർദ്ധനവ് ആവശ്യപ്പെട്ട് ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിന് മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി. പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ.കെ.ശോഭ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ.ഷീല, ജനകീയപ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.പി.എം.മത്തായി. ജില്ലാ കൺവീനർ വി.ജി. മനോജ്, എം.വി.ലോറൻസ് (എച്ച്.എം.എസ്), കെ.എസ്.ഹരികുമാർ (എ.ഐ.യു.ടി.സി), വി.പി.ജോർജ് (ഐ.എൻ.ടി.യു.സി), വത്സലാദേവി, സാജൻ മാണാലി, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ, ഇമാം എം.പി.ഫൈസൽ, റെജീന അസീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |