
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെയും ഓഡിറ്റിംഗ് ആൻഡ് അഷ്വറൻസ് സ്റ്റാന്റേഡ്‌സ് ബോർഡിന്റെയും നേതൃത്വത്തിൽ ബാങ്ക് ബ്രാഞ്ച് ഓഡിറ്റിൽ സെമിനാർ നടത്തി. ഫെഡറൽ ബാങ്ക് ഓഡിറ്റ് കമ്മിറ്റി ചെയർമാനും ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രസിഡന്റുമായ മനോജ് ഫഡ്‌നിസ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം ബാബു അബ്രഹാം കള്ളിവയലിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ആർ.സി സെക്രട്ടറി ദീപ വർഗീസ്, ബ്രാഞ്ച് ചെയർമാൻ ആനന്ദ് എ.എസ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ, പി.എം വീരമണി, വിവേക് നെവാടിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |