
കാക്കനാട്: കാക്കനാട് ജില്ലാ ജയിലിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഫാർമസിസ്റ്റിനെ ജാതിയമായി അധിക്ഷേപിച്ച ജയിൽ മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുക, പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിലേക്ക് മാർച്ചും ധർണയും നടത്തി. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ട്രഷറർ വി.ആർ. ശാലിനി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഒ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ് ബാബു, ടി.സി.സുബ്രമണ്യൻ, സി. കെ. ഷാജി, കെ.ബി.ഷീബൻ, എം. ബി.മുരുകേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |