SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

5 പഞ്ചായത്തുകൾ ക്ഷയരോഗ മുക്തം

kshayam

കൊച്ചി: ജില്ലയിൽ 5 പഞ്ചായത്തുകൾ ക്ഷയരോഗ മുക്തം. കാലടി, അശമന്നൂർ, കീഴ്മാട്, ചേന്ദമംഗലം, രാമമംഗലം പഞ്ചായത്തുകളാണ് ക്ഷയരോഗത്തെ പമ്പകടത്തിയത്. ദേശീയ ക്ഷയരോഗ നിർമ്മാർജന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചു.

ക്ഷയരോഗ മുക്ത ഭാരതമെന്ന ക്യാമ്പയിൻ ഉയർത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 100 ദിന കർമ്മ പരിപാടി സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. ക്ഷയരോഗ ബാധിതരെയും രോഗലക്ഷണമുള്ളവരെയും നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. ഒരാൾപോലും ക്ഷയരോഗബാധിതനില്ലെന്ന് ഉറപ്പാക്കി, ഒരു തവണകൂടി പരിശോധനകൾ പൂർത്തിയാക്കിയാണ് പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിക്കുകയുള്ളൂ. കാലടി, അശമന്നൂർ, കീഴ്മാട്, ചേന്ദമംഗലം, രാമമംഗലം പഞ്ചായത്തുകൾ ആരോഗ്യവകുപ്പുമായി പൂർണമായി സഹകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 കൊച്ചിയിൽ വെല്ലുവിളി

ക്ഷയരോഗ നിർമാജന പ്രവർത്തനങ്ങളിൽ മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും മുന്നോട്ടുപോകുമ്പോഴും ആരോഗ്യവകുപ്പിനെ വെള്ളംകുടിപ്പിക്കുന്നത് കൊച്ചി നഗരമാണ്. നിറയെ ഫ്ലാറ്റുകളും ആളുകൾ വന്നുപോകുന്ന സാഹചര്യവുമാണ് തുടർച്ചയായ പരിശോധനകൾക്ക് വെല്ലുവിളിയാകുന്നത്.

ക്ഷയരോഗ നിർമ്മാർജനം പരിപൂർണ തലത്തിലേക്ക് എത്തിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനായി ശക്തമായ പ്രവർത്തനങ്ങൾ വേണം

മനോജ് മൂത്തേടൻ

പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത്

ക്ഷയരോഗ നിർമ്മാർജനം

ജില്ലാതല ഉദ്ഘാടനം

കാക്കനാട്: ദേശീയ ക്ഷയരോഗ നിർമ്മാർജന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൻ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാഥിതിയായി. എല്ലാവരിലും ക്ഷയരോഗത്തെ സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. ക്ഷയരോഗബാധിതർക്ക് സാമൂഹിക പിന്തുണയും അധിക പോഷകവും ഉറപ്പാക്കുന്ന ദാതാക്കളെ ആദരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി.എസ് ശിവപ്രസാദ്, തൃക്കാക്കര നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. സവിത, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എം.എസ് രശ്മി തുടങ്ങിയർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL