
കൊച്ചി: സപ്ലൈകോ റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം കെ. ബാബു എം.എൽ.എ തൃപ്പൂണിത്തുറ സപ്ലൈകോ ലാഭം സൂപ്പർ മാർക്കറ്റിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ പി.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സപ്ലൈകോ ഡിപ്പോ മാനേജർ എം.എം ഷണ്മുഖൻ, സപ്ലൈകോ ജീവനക്കാരൻ എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. 30 വരെയാണ് റംസാൻ ഫെയർ. പ്രവർത്തന സമയം രാവിലെ 10 മുതൽ 8 വരെയാണ്. പതിമൂന്നിന സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാൻ ഫെയറിൽ ലഭ്യമായിരിക്കും. ശബരി ഉത്പന്നങ്ങൾക്കും വിലക്കുറവ് 30 വരെ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |