SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

സി.എ ബോധവത്കരണ സെമിനാർ 

icai1
ഐ.സി.എ.ഐ

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സി.എ ബോധവത്കരണ സെമിനാർ തൊടുപുഴ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിൽ സംഘടിപ്പിക്കും. നാളെ തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും മൂന്നിന് അങ്കമാലി സെന്റ് ആൻസ് കോളജിലും അഞ്ചിന് എറണാകുളം ദിവാൻസ് റോഡിലെ ഐ.സി.എ.ഐ ഭവനിലും രാവിലെ 10 മുതൽ 12 വരെയാണ് സെമിനാർ. പ്ലസ് ടു പാസാവുകയോ പരീക്ഷ എഴുതുകയോ ചെയ്തവർക്കായി ഏഴു മുതൽ നാലു മാസത്തെ ഫൗണ്ടേഷൻ ബാച്ച് ആരംഭിക്കും. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ക്ലാസെടുക്കും. വിവരങ്ങൾക്ക്: 8330885021, 0484 2362027.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ICAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL