SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

padm

കൊച്ചി: കായലിലെ വേലിയേറ്റം മൂലം താന്തോണി തുരുത്ത് ദ്വീപ് നിവാസികൾ നേരിടുന്ന വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ പദ്മ എസ്. മേനോന്റെ നേതൃത്വത്തിൽ തുരുത്ത് നിവാസികൾ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന് നിവേദനം നൽകി.

ഇൻലാൻഡ് വാട്ടർ അതോറിട്ടി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്നും ഭിത്തി കെട്ടുന്നത് പരിഗണിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. ഉഷ രഘുവരൻ, പ്രസന്ന പ്രതാപൻ, സൂരജ് മോഹൻ ചടയൻമുറി എന്നിവരാണ് നിവേദനം നൽകിയത്. 67 കുടുംബങ്ങളാണ് ദ്വീപിൽ താമസിക്കുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL