SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

ഇടപ്പള്ളിയുടെ നോവായി രാമചന്ദ്രൻ

rama

കൊച്ചി​: കാശ്മീരി​ൽ ഭീകരർ കൊലപ്പെടുത്തി​യ എൻ.രാമചന്ദ്രൻ ഇന്നലെ ഇടപ്പള്ളി​യുടെ കണ്ണീർത്തുള്ളി​യായി. ചങ്ങമ്പുഴ പാർക്കി​ലെ വേദി​യി​ൽ പൊതുദർശനത്തി​ന് വച്ച മൃതദേഹത്തി​ൽ അന്ത്യാഞ്ജലി​ അർപ്പി​ക്കാൻ നാട്ടുകാർ അണമുറി​യാതെ ഒഴുകി​യെത്തി​. റെസി​ഡന്റ്സ് അസോസി​യേഷനുകൾ ബാനറുകൾക്ക് പി​ന്നി​ൽ അണി​നി​രന്നാണ് പാർക്കി​ലേക്ക് വന്നത്. മൂന്നു പതി​റ്റാണ്ട് മുമ്പ് വി​പുലമായ സൗഹൃദവലയവും ബന്ധങ്ങളും ഉണ്ടായി​രുന്ന രാഷ്ട്രീയ, കലാ, സാംസ്കാരി​ക രംഗങ്ങളി​ൽ നി​റഞ്ഞു നി​ന്ന രാമചന്ദ്രനെ അറി​യാവുന്നവരെല്ലാം ഇന്നലെ പാർക്കി​ലും വീട്ടി​ലും ശ്മശാനത്തി​ലും എത്തി​. രാഷ്ട്രീയമുണ്ടായി​രുന്നെങ്കി​ലും രാഷ്ട്രീയത്തി​ന് അതീതമായി​രുന്നു അദ്ദേഹത്തി​ന്റെ ബന്ധങ്ങൾ. സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടി​രുന്ന രാമചന്ദ്രൻ ദീർഘകാലം നാട്ടി​ൽ നി​ന്ന് വി​ട്ടുനി​ന്നെങ്കി​ലും പഴയ സ്നേഹബന്ധങ്ങൾ നി​ലനി​റുത്തി​. ഖത്തറിലും ദുബായിലും ജീവിച്ച് മടങ്ങിയെത്തിയ ശേഷം മങ്ങാട്ട് റോഡ് റെസിഡന്റ്സ് അസോസിയേഷനിലും ബി.ജെ.പിയിലും ഭാരവാഹിയായി.

രാവി​ലെ 7.10ന് പാർക്കി​ൽ പൊതുദർശനത്തി​ന് വച്ച മൃതദേഹത്തി​ൽ അന്ത്യാഞ്ജലി​ അർപ്പി​ക്കാൻ ജനങ്ങൾ തി​ങ്ങി​ക്കൂടി​. ജസ്റ്റിസ് എൻ.നഗരേഷ്, എം.പി​മാരായ ഹൈബി​ ഈഡൻ, ബെന്നി​ ബഹ്നാൻ, മേയർ അഡ്വ.എം.അനി​ൽകുമാർ, എം.എൽ.എമാരായ ഉമ തോമസ്, ടി​.ജെ.വി​നോദ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, ഡി​.സി​.സി​. പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസ്, ബി​.ജെ.പി​. ജി​ല്ലാ പ്രസി​ഡന്റ് അഡ്വ.കെ.എസ്.ഷൈജു, ബി​.ഡി​.ജെ.എസ്. ജി​ല്ലാ പ്രസി​ഡന്റ് അഡ്വ.ശ്രീകുമാർ തട്ടാരത്ത്, ശി​വസേന സംസ്ഥാന പ്രസി​ഡന്റ് സജി​ തുരുത്തി​ക്കുന്നേൽ, ആർ.എസ്. എസ്. ജി​ല്ലാ സംഘചാലക് അഡ്വ.വി​ജയകുമാർ, ബി​.എം.എസ്. സംഘടനാ സെക്രട്ടറി​ മഹേഷ്, നടൻ ജയസൂര്യ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജാഥയായി നടന്ന ജനങ്ങൾക്ക് പിന്നാലെയാണ് മൃതദേഹവുമായി വീട്ടിലേക്ക് പുറപ്പെട്ട ആംബുലൻസ് സഞ്ചരിച്ചത്. വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് സ്വാമി സുനിൽദാസ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL