
കൊച്ചി: ഇരുപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകളുടെ സമ്മേളനം തീരുമാനിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പണിമുടക്ക് കൂടിയാണിതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജെ. ജോയ്, ഏലിയാസ് കാരിപ്ര, സ്ലീബാ സാമുവൽ (ഐ.എൻ.ടി. യു.സി), കരീം പാടത്തിക്കര (എസ്.ടി.യു), കെ.കെ. ചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി (എച്ച്.എം.എസ് ), കെ.ടി. വിമലൻ (യു.ടി.യു.സി), സാബു മറ്റക്കുഴി (കെ.ടി.യു.സി ജോസഫ് )സുബാഷ് കാഞ്ഞിരത്തിങ്കൽ (ടി.യു.സി.സി) എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |