SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

പണമുണ്ടാക്കാൻ ഫുഡ് ഡെലിവറി; അമ്മയുടെ സ്കൂട്ടറിൽ ഇന്ത്യ ചുറ്റി ഗ്രിഗറി

j

കൊച്ചി: സ്കൂൾ പഠനകാലം മുതൽക്കേ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങണമെന്നായിരുന്നു ഗ്രിഗറി ഷിബുവിന്റെ ആഗ്രഹം. വലിയ ജോലിയും കൈനിറയെ പണവും സമ്പാദിച്ച ശേഷം സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരുന്നാൽ നടക്കില്ലെന്നറിയാമായിരുന്ന ഗ്രിഗറി 18-ാം വയസിൽ പാർട്ട് ടൈം ജോലിക്കിറങ്ങി. ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലൂടെ സമ്പാദിച്ച പണവും അമ്മയുടെ സ്കൂട്ടറുമായി ഇപ്പോൾ നാടു ചുറ്റുകയാണ് ഗ്രിഗറി. മുളന്തുരുത്തി പാറപ്പുറത്ത് പരേതനായ ഷിബു കുര്യാക്കോസിന്റെയും തുഷാര കെ. മാത്യുവിന്റെയും ഏക മകനാണ് ഗ്രിഗറി.

കഴിഞ്ഞ ജൂൺ ഒന്നിന് ആരംഭിച്ച യാത്ര, 69 ദിവസങ്ങൾ കൊണ്ട് എല്ലാ സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ട് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. മൈസൂർ, ബംഗളൂരു, ഹംപി എന്നീ സ്ഥലങ്ങളിലൂടെയായിരുന്നു യാത്രയുടെ തുടക്കം.

ചെലവ് കുറച്ചൊരു യാത്ര

ചെലവ് കുറയ്ക്കുന്നതിനായി ബ്രെഡും പഴവും കഴിച്ചായിരുന്നു യാത്ര. സാദ്ധ്യമായ ഇടങ്ങളിൽ വഴിയരികിൽ ടെന്റുകൾ കെട്ടിയും അല്ലാത്ത സ്ഥലങ്ങളിൽ കുറഞ്ഞ ചിലവുള്ള ഹോസ്റ്റലുകളിലും താമസിച്ചു. കാലാവസ്ഥാ വ്യതിയാനം കാരണം പനി ബാധിച്ചെങ്കിലും ഗ്രിഗറി യാത്ര മുടക്കിയില്ല. ഒടുവിൽ ആഗസ്റ്റ് 9-ന് അവൻ വീട്ടിൽ തിരിച്ചെത്തി. പതിനാറായിരം കിലോമീറ്റർ നീണ്ട ഈ അനിശ്ചിതത്വങ്ങളും ആകസ്മികതകളും നിറഞ്ഞ തനിച്ചുള്ള യാത്രയുടെ അനുഭവമാണ് അതിന്റെ ഏറ്റവും വലിയ രസകരമായ കാര്യമെന്ന് ഗ്രിഗറി പറയുന്നു.

 സ്വപ്നം ഓട്ടോമോട്ടീവ് ജേണലിസ്റ്റ്

വാഹനക്കമ്പക്കാരനായ ഗ്രിഗറിയുടെ അടുത്ത സ്വപ്നം ഒരു ഓട്ടോമോട്ടീവ് ജേണലിസ്റ്റാകുക എന്നതാണ്. വാഹനങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. ഫോട്ടോഗ്രഫിയിലൂടെയും ഇൻസ്റ്റാഗ്രാമിൽ കണ്ടന്റ് ക്രിയേഷനിലൂടെയും പണം സമ്പാദിക്കുന്നു. ഈ കാര്യങ്ങളെല്ലാം സ്വയം പഠിച്ചെടുത്തതാണ്. നിലവിൽ ഓൺലൈനായി ഫിസിയോതെറാപ്പി പഠനവും നടത്തുന്നുണ്ട്. മറ്റക്കുഴി ഹാഗിയ സോഫിയ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 74 ശതമാനം മാർക്കോടെ ബയോമാത്‌സ് പഠനം പൂർത്തിയാക്കി.

യാത്രകളോടാണ്ഏറ്റവും കൂടുതൽ പ്രിയം. പഠനത്തോടൊപ്പം ജോലി ചെയ്ത്, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 155 വിദേശ രാജ്യങ്ങൾ സന്ദർശിക്കണമെന്നതാണ് ലക്ഷ്യം.

ഗ്രിഗറി ഷിബു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL