SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

ബ്യുമെർക് ഫൗണ്ടേഷന് ദേശീയ അംഗീകാരം

kochi

കൊച്ചി: പരിസ്ഥിതി സംരക്ഷണരംഗത്തെ മികച്ച സംഭാവനകൾക്ക് സി.എസ്.ആർ യൂണിവേഴ്സ് ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ലഭിച്ചു. പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കിയും തദ്ദേശീയ ജൈവവൈവിദ്ധ്യം പ്രോത്സാഹിപ്പിച്ചതിനുള്ള ഫൗണ്ടേഷന്റെ ശ്രമങ്ങൾക്കാണ് 2025 ലെ കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിരതാ പുരസ്‌കാരത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണ പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (എസ്.ഡി.ജി 15) ഒന്നായ ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണ് ഫൗണ്ടേഷന്റെ പശ്ചിമഘട്ട സംരക്ഷണ പദ്ധതി. എൻ.എസ്.ഡി.സി ഇംപാക്ട് ഫിനാൻസ് വൈസ് പ്രസിഡന്റ് വിനീത ജെയിൻ ബ്യുമെർക് പ്രതിനിധി ജോർജിന് പുരസ്‌കാരം സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BEAUMERG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL