SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 AM IST

പെൻഷൻ പരിഷ്കരണം വേണം

d

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആലുവയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. മീതിയ കുട്ടി , എ.വി. ഫ്രാൻസിസ്,​കുഞ്ഞപ്പൻ , അഡ്വ. ജസ്റ്റിൻ, രവീന്ദ്രൻ , യു.സി. സെബാസ്റ്റ്യൻ , ജി. തുളസീധരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി യു.സി. സെബാസ്റ്റ്യൻ (പ്രസിഡന്റ്)​,​ വി.പി. വിജയൻ പിള്ള (വൈസ് പ്രസിഡന്റ്)​,​ ജി. തുളസീധരൻ ( സെക്രട്ടറി)​,​ വി. വിജയൻ (ജോയിന്റ് സെക്രട്ടറി)​,​ രവീന്ദ്രൻ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL