SignIn
Kerala Kaumudi Online
Friday, 23 October 2026 4.21 AM IST

സ്വകാര്യ ആശുപത്രി ജീവനക്കാർ മാർച്ചും ധർണയും നടത്തി 

hos
സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി ജീവനക്കാർ നടത്തിയ ധർണ സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എ. ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: മിനിമം വേതനം വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുക, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് പുറപ്പെടുവിക്കുക, സ്ഥിരം തൊഴിൽ മേഖലയിൽ കരാർവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ എറണാകുളം ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ എംപ്ലോയീസ് മസ്ദൂർ ഫെഡറേഷൻ(ബി.എം.എസ്)സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷനായി. കെ.എൻ. ഗോപി, പി.ആർ. റിനീഷ്, മനു ജോസ്, ഡോളി, അജയകുമാർ, അജിത് അരവിന്ദ്, എ.എസ്. വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL