SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

കൈവിട്ട സ്വർണം തിരിച്ചു പിടിച്ച് ദിയ

diya
ദിയ സാറാ ബോസ്

കൊച്ചി: കഴിഞ്ഞ വർഷത്തെ മീറ്റിൽ നേരിയ വ്യത്യാസത്തിൽ ഹൈജംപിൽ കൈവിട്ട സ്വർണം തിരിച്ചുപിടിച്ച് വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദിയ സാറാ ബോസ്. 1.47 മീറ്റർ ഉയരം മറികടന്നാണ് ദിയ സ്വർണം നേടിയത്. മൂന്നാം തവണയാണ് സി.ബി.എസ്.സി അത്‌ലറ്റിക്‌സിൽ പങ്കെടുത്തത്. ഇത്തവണ ലോംഗ് ജംപിൽ വെങ്കലവും ദിയ കരസ്ഥമാക്കി. സംസ്ഥാനതല അമേച്വർ മീറ്റിൽ ഹൈജംപ് വെങ്കല മെഡൽ ജേതാവ് കൂടിയാണ്.

വെള്ളൂർ സ്വദേശികളായ ബോസ് ആൻഡ്രൂസ്,​ ധന്യ ദമ്പതികളുടെ മകളാണ് ദിയ. ബേസിൽ ആൻഡ്രൂസ് സഹോദരനാണ്. റോബിൻ ചാക്കോയാണ് കോച്ച്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CBSEMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL