SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

ഷിബാൻതക് സാഹ ചെസ് ചാമ്പ്യൻ

sevana
ആലുവ യു.സി കോളേജിൽ നടന്ന സിഎകെചെസ്മിസേവന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിൽ ചാമ്പ്യനായ പശ്ചിമബംഗാൾ ചെസ് താരം ഷിബാൻതക് സാഹ, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ നീലേഷ് മനൂബ്, നെവിൻ ജോജോ എന്നിവർ മുഖ്യാതിഥികൾക്കും സംഘാടകർക്കുമൊപ്പം.

ആലുവ: യു.സി കോളേജിൽ നടന്ന സി.എ.കെ ചെസ്മി സേവന ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിൽ പശ്ചിമബംഗാൾ താരം ഷിബാൻതക് സാഹ ചാമ്പ്യനായി. കേരളത്തിന്റെ നീലേഷ് മനൂബ്, നെവിൻ ജോജോ, എൻ. മുഹമ്മദ് തൗഫീഖ്, തമിഴ്‌നാടിന്റെ സാം സുദർശൻ എന്നിവർ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. 1500ൽ താഴെ ഫിഡെ റേറ്റിംഗ് ഉള്ളവരിൽ കേരളത്തിന്റെ യെൽന ഇസിൻ, അൻ റേറ്റഡിൽ അദ്വൈത് സജീവ് എന്നിവരും ചാമ്പ്യൻമാരായി. സമ്മാനദാനം ഡോ. എം. ബിന്ദു ഉദ്ഘാടനം ചെയ്തു. സേവന സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL