SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

സഞ്ചരിക്കുന്ന ആശുപത്രി

kzm
കിഴക്കമ്പലം പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം പ്രസിഡന്റ് മിനി രതീഷ് നിർവഹിക്കുന്നു

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രിയ്ക്ക് തുടക്കമായി. കിഴക്കമ്പലം സബ്സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ജെനിസ് പി. കാച്ചപ്പിള്ളി അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി. അജി, മെഡിക്കൽ ഓഫീസർ ഡോ. പ്രീതി, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺമാരായ എ. ബിനു, ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജു, ഡോ. മേഘ എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്ക് ഉപകാരപ്രദമാകും വിധമാണ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്. നിശ്ചിത കേന്ദ്രങ്ങളിൽ മാസത്തിൽ രണ്ടു തവണ ഡോക്ടർമാരെത്തും. മരുന്നുൾപ്പടെയുള്ള സേവനം തീർത്തും സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL