SignIn
Kerala Kaumudi Online
Friday, 23 October 2026 11.58 AM IST

കോസ്മോസ് വാക്കത്തൺ

walkathon

കൊച്ചി: ലോക ഹൃദയദിനത്തിൽ റോട്ടറി കൊച്ചിൻ കോസ്മോസ് നടത്തിയ വാക്കത്തൺ ഡർബാർ ഹാൾ ഗ്രൗണ്ടിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.എൻ. രമേഷും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഹൃദ്രോഗങ്ങൾ കൂടിവരുന്നതിനാൽ ജീവിത ക്രമത്തിൽ മാറ്റം വരുത്തണമെന്ന് കളക്ടർ പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് ദീപക് കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി ശ്രീകുമാർ പണിക്കർ, ട്രഷറർ ജി. ഗോപകുമാർ, ഡോക്ടർമാരായ ആർ. അനിൽകുമാർ,​ പി. ബ്ലസൻ വർഗീസ്, സജി കുരുട്ടുകുളം, വിനോദ് തോമസ്, വിജാ ജോർജ്, ബ്രിജേഷ് പി. കോട്ടയിൽ, ആർ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL