SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

പൊലീസിനെ വലച്ച് ബാർ ജീവനക്കാരന്റെ കള്ളപ്പരാതി

bar

സ്വയം മുറിവേൽപ്പിച്ച് മർദ്ദനപ്പരാതി

മുളന്തുരുത്തി: മദ്യപിക്കാനെത്തിയ ആളെ തല്ലി വശക്കേടാക്കിയതിന് 45 ദിവസം റിമാൻഡിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ബാർ ജീവനക്കാരന്റെ കള്ളപ്പരാതി പൊലീസുകാരെ വട്ടംചുറ്റിച്ചു.

കഴി​ഞ്ഞ ദി​വസം ഇയാൾ ജാമ്യത്തി​ലി​റങ്ങി​യ ശേഷം താൻ ആക്രമി​ക്കപ്പെട്ടെന്ന് കാണി​ച്ച് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ദേഹത്ത് മുറിവും ഉണ്ടായിരുന്നു. കോരൻചിറ പള്ളിയുടെ സമീപത്ത് താൻ താമസി​ക്കുന്ന കെട്ടിടത്തിൽ മൂന്നു ബൈക്കുകളിലായി എത്തിയ യുവാക്കൾ വെട്ടി പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി.

ഇയാൾ സൂചന നൽകിയ വ്യക്തിയെക്കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടു. ജീവനക്കാരന്റെ ശരീരത്തിലെ മുറിവ് സ്വയം വെട്ടി പരിക്കേൽപ്പിച്ചതാണെന്നും വ്യക്തമായി. കള്ളപ്പരാതി നൽകിയത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ ഒരു നിരപരാധി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ ഒളിവിലും പോയി.

നാടിന് ശാപമായി ബാർ

കഥാപുരുഷൻ ജോലി ചെയ്ത ബാർ ഹോട്ടൽ ഒരു നാടി​ന്റെ സമാധാനം കെടുത്തുന്ന സ്ഥാപനമാണ്. മദ്യപാനികളുടെ ശല്യവും അടിപിടിയും കൂടാതെ ബാറി​ന്റെ സ്വന്തം ഗുണ്ടാപ്പടയുടെ വി​ളയാട്ടത്താലും വലയുകയാണ് തുപ്പംപടി​ക്കാർ. വെട്ടിക്കൽ- തുപ്പംപടി റോഡിൽ മദ്യപാനികൾ വെളി​വി​ല്ലാതെ നടക്കുന്നതും റോഡരുകി​ൽ ബോധം മറഞ്ഞു കി​ടക്കുന്നതും പതി​വ് കാഴ്ചകൾ. അസഭ്യം പറഞ്ഞുള്ള സംഘർഷങ്ങളും പതി​വ്.

നിസാരപ്രശ്നങ്ങളുടെ പേരിൽ ക്രൂരമർദ്ദനം പതിവാണ്. കള്ളപ്പരാതി നൽകിയ ജീവനക്കാരന്റെ നേതൃത്വത്തിലാണ് കുടിയന്മാരെ അടിച്ചൊതുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL