SignIn
Kerala Kaumudi Online
Friday, 23 October 2026 7.13 AM IST

ഹൃദ്രോഗ ചികിത്സ: എ.ഐയുടെ കാലം

cardio
കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനം പ്രസിഡന്റ് ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.കെ. അശോകൻ, ഡോ. പി. രവീന്ദ്രൻ, ഡോ. എസ്.എം. അഷ്‌റഫ്, ഡോ. ആനന്ദ് കുമാർ വി., ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ് എന്നിവർ സമീപം

കൊച്ചി: കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനം പ്രസിഡന്റ് ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗനിർണയത്തിലും ചികിത്സയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗമാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഡോ. വി. ആനന്ദ് കുമാർ, സെക്രട്ടറി ഡോ. പോൾ തോമസ്, ട്രഷറർ ഡോ. വിജോ ജോർജ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. അശോകൻ, സെക്രട്ടറി ഡോ. എസ്.എം. അഷ്‌റഫ്, ഡോ. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

രക്താതിസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം, യുവാക്കളിലെ പെട്ടെന്നുള്ള ഹൃദയാഘാതം, ഹൃദയം മാറ്റിവയ്ക്കൽ എന്നിവയെക്കുറിച്ചുള്ള നൂതന പഠനങ്ങളും പുതുവിവരങ്ങളും സമ്മേളനം ചർച്ച ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CARDIOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL