SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

നേപ്പാളിൽനിന്ന് ചരസ് കടത്ത്: പ്രതിക്ക് 10കൊല്ലം കഠിനതടവ്

judson

കൊച്ചി: നേപ്പാളിൽനിന്ന് ചരസ് കടത്തിയ കേസിൽ പ്രതി പുതുവൈപ്പ് ബീച്ച് റോഡിൽ ലൈറ്റ്ഹൗസിന് വടക്ക് ആലുവപറമ്പിൽ വീട്ടിൽ വർഗീസ് ജൂഡ്സണെ (58) എറണാകുളം സെഷൻസ് കോടതി 10 കൊല്ലം കഠിനതടവിനും ഒരുലക്ഷംരൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.

2019 മേയ് 22നാണ് കണ്ടെയ്‌നർ റോഡിൽ പിഴല പാലത്തിന് സമീപം കാറിൽ നിന്ന് 6.5കിലോഗ്രാം ചരസും നിറത്തോക്കുമായി പ്രതിയെ പിടികൂടിയത്.

എറണാകുളം എക്സൈസ് സ്പെഷ്യൽസ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ജില്ലയിലെ ഏറ്റവും വലിയ ചരസ് വേട്ടയായിരുന്നു ഇത്. ചരസും പിസ്റ്റളും നേപ്പാളിൽ നേരിട്ട് പോയി വാങ്ങിയതാണെന്ന് വർഗീസ് ജൂഡ്സൺ മൊഴി നൽകിയിരുന്നു. അനധികൃതമായി തോക്ക് കൈവശംവച്ചതിന് ആയുധ നിയമപ്രകാരം വരാപ്പുഴ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. എക്സൈസ് സി.ഐ ബി.എൽ. ഷിബു, ജി. വിനോദ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL