SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 AM IST

കലയ്ക്ക് സി.എസ്.ആർ ഫണ്ട് കുറവ്

tie
ടൈ കേരള ലീഡർഷിപ്പ് ടോക് സെഷനിൽ കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപക പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സംസാരിക്കുന്നു. വിവേക് കൃഷ്ണ ഗോവിന്ദ്, തോമസ് വർഗീസ്, ബാലഗോപാൽ ചന്ദ്രശേഖർ എന്നിവർ സമീപം

കൊച്ചി: സാമൂഹിക പ്രതിബന്ധതാ ഫണ്ടുകൾ (സി.എസ്.ആർ) കലയും സംസ്‌കാരവും ലക്ഷ്യമാക്കി ചെലവഴിക്കുന്നത് കുറവാണെന്ന് കൊച്ചി മുസിരിസ് ബിനാലെ സ്ഥാപക പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ടൈ കേരള ലീഡർഷിപ്പ് ടോക്ക് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാലെയ്ക്കുള്ള ധനസഹായത്തിന്റെ വലിയൊരു പങ്ക് മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമാണെന്ന് കൊച്ചി മുസിരിസ് ബിനാലെ സി.ഇ.ഒ തോമസ് വർഗീസ് പറഞ്ഞു.

ടൈ കേരളയുടെ മുൻ പ്രസിഡന്റും കെ.എസ്.ഐ.ഡി.സി ചെയർമാനുമായ ബാലഗോപാൽ ചന്ദ്രശേഖർ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TIE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL