SignIn
Kerala Kaumudi Online
Friday, 23 October 2026 3.29 AM IST

ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം

angamali
അങ്കമാലി

കൊച്ചി: അങ്കമാലി, ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി. മംഗളൂരു തിരുവനന്തപുരം റൂട്ടിലോടുന്ന ഏറനാട് എക്‌സ്‌പ്രസിന് അങ്കമാലി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള റെയിൽവേ ഹബ്ബ് എന്ന നിലയിലും അങ്കമാലിയുടെ പ്രാധാന്യം എം.പി ചൂണ്ടിക്കാട്ടി. തൂത്തുക്കുടി പാലക്കാട് പാലരുവി എക്‌സ്‌പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് വേണമെന്നും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇത് വലിയ ആശ്വാസമാകുമെന്നും അറിയിച്ചു. കണ്ണൂർ തിരുവനന്തപുരം റൂട്ടിലെ പ്രധാന ട്രെയിനായ ജനശതാബ്ദി എക്‌സ്‌പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL