SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.56 AM IST

രണ്ടായിരം പേരെ പങ്കെടുപ്പിക്കും: എൻ.കെ.സി

f

കൊച്ചി: നെഹ്റു സ്റ്റേഡിയത്തിൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ രണ്ടായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് യോഗം എൻ.ഡി.എ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ.ഗിരി, ജോണി കെ.ജോൺ, വൈസ് ചെയർമാൻ റോണി മാത്യു, സെക്രട്ടറി സുധീഷ് രവി, ജില്ലാ പ്രസിഡന്റുമാരായ ജോർജ് ഷൈൻ. എസ്.സന്തോഷ് കുമാർ, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു എൻ.നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, NKC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL