
നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ 42 വിമാനങ്ങൾ സർവീസ് നടത്തി. 21 സർവീസ് കൊച്ചിയിലേക്കും 21 എണ്ണം ഗൾഫിലെ വിവിധ സെക്ടറുകളിലേക്കും നടത്തി. അബുദാബിയിൽ നിന്ന് അഞ്ചും മസ്‌കറ്റിൽ നിന്ന് നാലും ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും വിമാനങ്ങൾ എത്തി. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് രണ്ട് സർവീസുകൾ വീതവും കുവൈറ്റ്, റാസ് അൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസും എത്തി.
കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് അഞ്ച് സർവീസുകളുണ്ടായിരുന്നു. ഷാർജയിലേക്ക് നാലും മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സർവീസ് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |