
കൊച്ചി: ബീമും എറണാകുളം കരയോഗവും ചേർന്ന് ഒരുക്കുന്ന എസ്.കൃതിഖയുടെ സംഗീതക്കച്ചേരി 24ന് വെെകിട്ട് 6.30ന് ടി.ഡി.എം ഹാളിൽ നടക്കും. ഇടപ്പള്ളി ജയമോഹൻ വയലിനിലും എ.ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും ആലുവ ആർ.രാജേഷ് ഘടത്തിലും കച്ചേരിക്ക് അകമ്പടിയേകും.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എം.എ കർണാടക സംഗീതം വായ്പാട്ടിൽ ഒന്നാം റാങ്ക് നേടിയ കൃതിഖ വിദ്വാൻ ഡോ. ചേർത്തല കെ.എൻ രംഗനാഥ ശർമ്മയുടെ കീഴിൽ ഉന്നത ശിക്ഷണം നേടുകയാണ്. യുവ സംഗീത പ്രതിഭകൾക്കുള്ള സർക്കാരിന്റെ ചെമ്പെെ പുരസ്കാര ജേതാവുമാണ്. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |