SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ജില്ലയിലെ സാഹചര്യം വിലയിരുത്തി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ

election
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരായി ജില്ലയിലെത്തിയ നീരജ് കുമാർ, അങ്കിത കാർ, സാഹിൽ സേത്ത് , അജയ് കുമാർ ജാ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എത്തിച്ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് നിരീക്ഷകരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേന്ദ്ര നിരീക്ഷകരായ നീരജ് കുമാർ, അങ്കിത കാർ, സാഹിൽ സേത്ത്, അജയ് കുമാർ ജാ എന്നിവരാണ് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനവും സുരക്ഷാ സജ്ജീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവ തടയുന്നതിനും പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും കർശന പരിശോധനകൾ നടന്നുവരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലുട നീളം ഫ്‌ളൈയിംഗ് സ്‌ക്വാഡ്

വാഹന പരിശോധനയും പണമിടപാടുകളും നിരീക്ഷിക്കാൻ വീഡിയോ സ്റ്റാറ്റിക് സർവെയലൻസ് ടീം, പ്രചാരണ പരിപാടികളുടെ ചെലവുകൾ വീഡിയോ സഹിതം രേഖപ്പെടുത്താൻ സർവെയലൻസ് ടീം, പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളും ബാനറുകളുമൊക്കെ നീക്കം ചെയ്യുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനും ആന്റി ഡിഫേസ്‌മെന്റ് ടീം എന്നിവയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിരീക്ഷകർ നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL