SignIn
Kerala Kaumudi Online
Saturday, 27 June 2026 7.31 PM IST

അഖിലേന്ത്യ സാഹിത്യ സംഗമം 21ന് തുടങ്ങും

f

കൊച്ചി​: ഓഥേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യയും സമസ്ത കേരള സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സാഹിത്യ സംഗമം 21, 22 തീയതികളിൽ മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഓഥേഴ്സ് ഗി​ൽഡ് ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ.എസ്.എസ് അവസ്തി അദ്ധ്യക്ഷനാകും. പ്രൊഫ.എം.തോമസ് മാത്യുവിന് സമഗ്ര സംഭാവന പുരസ്കാരം സമ്മാനിക്കും. പരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ് ജോയി, ഡോ.നെടുമുടി ഹരികുമാർ, ഡോ.അജിതൻ മേനോത്ത്, ആർ.കെ.ദാമോദരൻ, പ്രൊഫ.വി.എ. വർഗീസ്, ജി.കെ.പിള്ള തെക്കേടത്ത് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL