SignIn
Kerala Kaumudi Online
Saturday, 27 June 2026 7.31 PM IST

ബാലസാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും

f

ആലുവ: സ്കൂൾ വിദ്യാർത്ഥികൾക്കായി അക്ഷയ പുസ്തക നിധി വേനലവധിക്കാലത്ത് വിവിധ ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ബാലസാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും സംഘടിപ്പിക്കും. ആദ്യസംഗമം ആലുവ എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ ഏപ്രിൽ 11ന് നടക്കും. കഥ, കവിത, പ്രസംഗം, നാടൻപാട്ട്, ചിത്രകല, കാർട്ടൂൺ, സംഗീതം തുടങ്ങിയ മേഖലകളിൽ അഭിരുചിയുള്ളവർക്കാണ് പ്രവേശനം. കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.ഒ.എസ് ഡയറക്ടർ സവിത, സൂറത്ത് കേരള കലാസമിതി പ്രസിഡന്റ് സുരേഷ് പി.നായർ, പ്രവാസി കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SILPASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL