SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

മംഗലപ്പുഴ സെമിനാരിയിൽ അൽമായ ധ്യാനം

mangalappuzha

ആലുവ: വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അൽമായ ധ്യാനം 112 വർഷം പൂർത്തിയാക്കുന്നു. 1915ൽ എറണാകുളം സെന്റ് ആൽബർട്ട് സ്കൂളിലാണ് അൽമായ ധ്യാനം ആരംഭിച്ചത്. മംഗലപ്പുഴയിലേക്ക് സെമിനാരി മാറ്റിയ ശേഷം 94 വർഷങ്ങളായി ഇവി​ടെയാണ്. ഫാ. പോളി കണ്ണമുഴ നയി​ക്കുന്ന ധ്യാനം ഏപ്രിൽ ഒന്നി​ന് ആരംഭിക്കും. നാലി​ന് അവസാനി​ക്കും. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്ക് മാത്രമാണ്. പെരി​യാറി​ന് തീരത്തെ പ്രകൃതി​സുന്ദരമായ സെമി​നാരി​യി​ലെ പ്രശാന്തമായ അന്തരീക്ഷത്തി​ൽ നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ മാർച്ച് 27ന് മുമ്പ് https://tinyurl.com/Mangalappuzha2026ൽ രജി​സ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL