SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

കുഫോസിൽ അപേക്ഷ ക്ഷണിച്ചു

kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ 2026-27 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്രശാസ്ത്രം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പഠനാവസരം. ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

നാല് വർഷ ബി.ബി.എ, 5 വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം, എം.എഫ്.എസ്‌സി, എം.എസ്‌സി, എൽ.എൽ.എം, എം.ബി.എ, എം.ടെക് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്റ്, ഫിഷറീസ് എൻജിനിയറിംഗ് എന്നിവയിൽ പിഎച്ച്.ഡി പ്രവേശനത്തിനും വിജ്ഞാപനമായി. വെബ്‌സൈറ്റ്: www.admission.kufos.ac.in, വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും: www.kufos.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CUFOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL