SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു

d
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നപ്പോൾ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലയിലെ 3,148 പോളിംഗ് സ്റ്റേഷനുകളിലും സുരക്ഷ ഉറപ്പാക്കാൻ വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.

സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകൾ, 70 മോഡൽ പോളിംഗ് സ്റ്റേഷനുകൾ, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന രണ്ട് ബൂത്തുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രചാരണത്തിന് പ്ലാസ്റ്റിക്, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ, പി.വി.സി ഫ്‌ളക്‌സ്, ബാനർ എന്നിവ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കളക്ടർ നിർദ്ദേശം നൽകി. ഹരിതചട്ടം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ തുടരും.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL