SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു

vhp

കൊച്ചി: മതംമാറുന്ന ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗക്കാർക്ക് പട്ടികജാതി ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വിധി വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. പ്രലോഭിപ്പിച്ചും ഭാരതീയ മതങ്ങളെ ഇകഴ്ത്തിയും നടത്തുന്ന മതപരിവർത്തനങ്ങൾക്കും വനം,​ കടലോര മേഖലകളിലെ ചൂഷണങ്ങൾക്കും തടയിടാൻ ഈ വിധി സഹായിക്കുമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിലും പറഞ്ഞു. ലത്തീൻ കത്തോലിക്കാ ബിഷപ്പുമാർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ടെന്ന ജെ.ബി. കോശി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള കേരള സർക്കാർ തീരുമാനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL