SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

ക്യാപ്ടൻ ഇന്ന് ജില്ലയിൽ: നാല് പൊതുയോഗങ്ങൾ

f

കൊച്ചി: തിരഞ്ഞെടുപ്പിൽ ഇടതു ക്യാമ്പിന് ആവേശം പകരാൻ ക്യാപ്ടൻ ഇന്ന് ജില്ലയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയത്. ഇന്ന് രാവിലെ 10ന് കോതമംഗലം സിൽവർ ടിപ്‌സിൽ മാദ്ധ്യമങ്ങളുമായി സംസാരിച്ചശേഷമാണ് പൊതുയോഗങ്ങളിൽ പങ്കെടുക്കുക. കോതമംഗലത്ത് ആന്റണി ജോൺ, തൃപ്പൂണിത്തുറയിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, വൈപ്പിനിൽ എം.ബി.ഷൈനി, കളമശേരിയിൽ പി.രാജീവ് എന്നിവർക്ക് വേണ്ടി പ്രചാരണം നടത്തും.

മുഖ്യമന്ത്രിക്ക് പുറമെ സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ എന്നിവരും വരുംദിവസങ്ങളിൽ ജില്ലയിലെത്തുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.

പൊതുസമ്മേളനങ്ങൾ


രാവിലെ 11ന് കോതമംഗലം മാർ ബേസിൽ ഗ്രൗണ്ട്

വൈകിട്ട് 4ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ഓഫീസിന് സമീപം മാണിക്കനാം പറമ്പ്

വൈകിട്ട് 5ന് വൈപ്പിൻ പള്ളത്താംകുളങ്ങര വെളി ഗ്രൗണ്ട്

വൈകിട്ട് 6ന് കളമശേരി കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന് സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL