SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ആലുവ ശിവക്ഷേത്രത്തിൽ മോഷണശ്രമം, പ്രതി പുഴയിൽ ചാടി രക്ഷപ്പെട്ടു

ആലുവ: മോഷ്ടിച്ച ബൈക്കിലെത്തി മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ചയാൾ സുരക്ഷാ ജീവനക്കാരൻ ഉണർന്നതോടെ പുഴയിൽ ചാടി രക്ഷപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവരാത്രിയാഘോഷം കഴിഞ്ഞ് ചൊവ്വാഴ്ച ഉത്രവിളക്കാരംഭിക്കെയാണ് ഇന്നലെ പുലർച്ചെ നാലരയോടെ മോഷണശ്രമം നടന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും രാത്രി ഇരുമ്പ് പൈപ്പിന്റെ കവചമുള്ള പ്രത്യേക സ്ഥലത്താണ് സൂക്ഷിക്കുന്നത്. ഇതിന്റെ താഴ് തകർക്കുന്നതിനിടയിൽ കരണ്ട് പോയി. ഈ സമയം ചൂട് സഹിക്കാനാകാതെയാണ് സുരക്ഷാ ജീവനക്കാരൻ ഉണർന്നത്. ബഹളം വച്ചതോടെ മണപ്പുറം നടപ്പാലം പരിസരത്തേക്ക് ഓടിയ പ്രതി പുഴയിലേക്ക് ചാടി. മോഷ്ടാവ് സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഉടമയില്ലാത്ത ബൈക്കാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL