SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി

ksta

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജി.മഞ്ജുഷ അദ്ധ്യക്ഷയായി. ഉപജില്ലാ സെക്രട്ടറി ഷഫ്ന സലീം, ജില്ലാ നിർവാഹക സമിതിയംഗം ടി.എസ്.ഭാഗ്യലക്ഷ്മി, ട്രഷറർ കെ.ജി.ഡീന ജില്ലാ കമ്മിറ്റി അംഗം എ.ജോഹർ ഫരീദ് എന്നിവർ സംസാരിച്ചു. സംഘടനാ നേതാക്കളായ എ.ബി.ദീപ, ബെൻസൻ വർഗീസ്, ആനി ജോർജ് എന്നിവർക്കും ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുമാണ് യാത്രഅയപ്പ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL