SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

'നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ്"

nda

കളമശേരി: യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നും കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇടത്-വലത് മുന്നണികളാണെന്നും നെഹ്റു യുവകേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വിഷ്ണുവർദ്ധൻ റെഡ്ഡി. കളമശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.പി. ബിനുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാതാളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. രാജൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച സബീന ഷൗക്കത്തലിക്ക് ബി.ജെ.പി അംഗത്വം നൽകി. സ്ഥാനാർത്ഥി എം.പി. ബിനു, എൻ.പി. ശങ്കരൻകുട്ടി, എം.എൻ. ഗോപി, സജിത് ആർ. നായർ, എ.ബി. ജയപ്രകാശ്, പി.എസ്. ജയരാജ്, സി.എൻ. രാധാകൃഷ്ണൻ, എസ്. ഷീബ, ഗോപകുമാർ, പി. ദേവരാജൻ, സുനിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL