
പെരുമ്പാവൂർ: ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ 135ാം ജന്മവാർഷികം 14 മുതൽ ഒരു മാസം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. 14ന് പെരുമ്പാവൂരിൽ മാനവ സമത്വ ദിനവും ആഘോഷിക്കും. പരിപാടിയോടനുബന്ധിച്ച് സംവരണത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വിപ്പ് വിമുക്ത സംവരണം എന്ന സന്ദേശ പ്രചാരണത്തിന് തുടക്കം കുറിക്കാനും തീരുമാനമായി. യോഗത്തിൽ ശിവൻ കദളി അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഹരിജൻ സമാജം പ്രസിഡന്റ് വി.കെ. വേലായുധൻ, എം.കെ. അംബേദ്കർ, എം.എ. കൃഷ്ണൻകുട്ടി, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |