SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

പരിസ്ഥിതി സ്നേഹികൾക്ക് വോട്ട്: പശ്ചിമഘട്ട സംരക്ഷണസമിതി

കൊച്ചി: പശ്ചിമഘട്ട ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും കർഷകർക്കും യുവാക്കൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭാവനാസമ്പത്തുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി ചെയർമാൻ ജോൺ പെരുവന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ടണൽ പാതയും കട്ടപ്പന - കമ്പം ടണൽ പാതയും വൻദുരന്തങ്ങൾക്ക് ഇടയാക്കും. മൂലധനശക്തികളുടെ സ്വപ്നപദ്ധതികളെ വികസനത്തിന്റെ മറവിൽ ഒളിച്ചുകടത്തുന്ന ഗൂഢതാത്പര്യമുള്ളവരെ ജനം തിരിച്ചറിയണം. സൈലന്റ് വാലിയുടെ സംരക്ഷണത്തിന് ഇന്ദിരാഗാന്ധിയും പൂയംകുട്ടി വനമേഖലയുടെ സംരക്ഷണത്തിന് രാജീവ് ഗാന്ധിയും നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് റിപ്പോർട്ട് തയ്യാറാക്കാൻ മാധവ് ഗാഡ്ഗിലിനെ നിയോഗിച്ചത് യു.പി.എ സർക്കാരിലെ വനംപരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ്. കേരളത്തിലെ കൃഷിയും വ്യവസായവും വൈദ്യുതിയുമൊക്കെ നിലനിൽക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളുടെ അനുഗ്രഹത്താലാണ്. അതുകൊണ്ട് പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഒരു സർക്കാർ അധികാരത്തിലെത്തണമെന്നും ജോൺ പെരുവന്താനം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL