SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

അഞ്ചിൽ നെഞ്ചിടിപ്പ്

f

കൊച്ചി: വോട്ടെല്ലാം പെട്ടിയിലായെങ്കിലും മുന്നണികളിലും പാർട്ടികളിലും കണക്കുകൂട്ടലുകൾ തകൃതി. യു.ഡി.എഫിന്റെ കോട്ടയായ ജില്ലയിൽ ഇത്തവണ 14 സീറ്റും നേടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കൈയിലുള്ള അഞ്ചിനൊപ്പം രണ്ടോ മൂന്നോ മണ്ഡലങ്ങൾ കൂടി ഒപ്പം ചേർക്കലാണ് ഇടത് ലക്ഷ്യം. തൃപ്പൂണിത്തുറയും കുന്നത്തുനാടുമാണ് എൻ.ഡി.എ സ്വപ്നം.

ഇതൊക്കെയാണെങ്കിലും ജില്ലയിലെ കണ്ണുകളും കണക്കുകളുമെല്ലാം അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ്. നാലും എൽ.ഡി.എഫിനൊപ്പവും ഒരെണ്ണം യു.ഡി.എഫിനൊപ്പവും ഉള്ളതാണ്. കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവയാണ് ചാഞ്ചാട്ട പട്ടികയിൽ. പോളിംഗ് ശതമാനവും രാഷ്ട്രീയ കാലാവസ്ഥയും സ്ഥാനാർത്ഥിത്വവുമെല്ലാമാണ് ഇവയുടെ ജയപരാജയ സാദ്ധ്യതകളെ വീണ്ടും ചർച്ചയാക്കുന്നത്.

 വൈപ്പിൻ


ഇടതിന്റെ കെ.എൻ. ഉണ്ണിക്കൃഷ്ണൻ 2021ൽ 8,201 വോട്ടിന് വിജയിച്ചു. അന്ന് പോളിംഗ് ശതമാനം 76.18. ഇത്തവണ 80.5.

പ്രതീക്ഷ


യു.ഡി.എഫ്: എം.എൽ.എയ്‌ക്കെതിരായ പൊതുവികാരം, മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ, സിറ്റിംഗ് എം.എൽ.എയ്ക്ക് പകരം പുതിയ സ്ഥാനാർത്ഥി, 2016ലെ ഭൂരിപക്ഷം 19,353. 2021ൽ 8,201 ആയി കുറഞ്ഞു
എൽ.ഡി.എഫ്: നടപ്പാക്കിയ വികസനവും നാട്ടുകാരിയായ സ്ഥാനാർത്ഥിയും മണ്ഡലത്തിലെ തുടർ വിജയങ്ങളും


 കൊച്ചി

എൽ.ഡി.എഫ് തുടർവിജയം നേടിയ മണ്ഡലം. 2016ലും 2021ലും കെ.ജെ. മാക്‌സി.

പ്രതീക്ഷ
യു.ഡി.എഫ്: പോളിംഗിലെ വർദ്ധന. 70.93ൽ നിന്ന് 80.33 ആയി. മണ്ഡലത്തിലെ വികസന മുരടിപ്പ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്ഥാനാർത്ഥിത്വമുണ്ടാക്കിയ ഓളം.
എൽ.ഡി.എഫ്: തുടർവിജയങ്ങൾ, കുത്തനെ ഉയരുന്ന (1086ൽ നിന്ന് 14079) ഭൂരിപക്ഷം, മാക്‌സി തന്നെയായിരുന്നു സ്ഥാനാർത്ഥി.

തൃപ്പൂണിത്തുറ

2016ൽ എം. സ്വരാജിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം. അന്ന് ഭൂരിപക്ഷം 4467. 2021ൽ യു.ഡി.എഫിനായി മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ ഭൂരിപക്ഷം 992. പോളിംഗ് 74.39.

പ്രതീക്ഷ
യു.ഡി.എഫ്: മണ്ഡലം മാറിയെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി, ദീപക് ജോയിയുടെ സ്വീകാര്യതയും സിറ്റിംഗ് എം.എൽ.എ കെ. ബാബുവിന്റെ പിന്തുണയും. ജാതിമത വോട്ടുകൾ
എൽ.ഡി.എഫ്: കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം, 2021ലെ യു.ഡി.എഫിന്റെ കുറഞ്ഞ ഭൂരിപക്ഷം

കുന്നത്തുനാട്
2016ലെ ഇടതു തരംഗത്തിലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം. 2016ൽ പി.വി. ശ്രീനിജിനിലൂടെ 2,715 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നേടിയെടുത്തു. അന്നത്തെ പോളിംഗ് 82.93. 2026ൽ 84.9.

പ്രതീക്ഷ
യു.ഡി.എഫ്: സിറ്റിംഗ് എം.എൽ.എയ്‌ക്കെതിരെ മുന്നണിയിൽ പോലും എതിർപ്പെന്ന് ആരോപണം. കുറഞ്ഞ ഭൂരിപക്ഷം. മണ്ഡലത്തിലെ വികസന മുരടിപ്പ്, മണ്ഡലത്തിന് ചിരപരിചിതനായ വി.പി. സജീന്ദ്രന്റെ സ്ഥാനാർത്ഥിത്വം.
എൽ.ഡി.എഫ്: വി.പി. ശ്രീനിജിന്റെ വ്യക്തി പ്രഭാവം, ഉയർന്ന പോളിംഗിലും കഴിഞ്ഞ തവണ നേടിയ വിജയം

കോതമംഗലം
2016ലും 2021ലും ഇടതുപക്ഷം വിജയിച്ച മണ്ഡലം. 2016ൽ ആന്റണി ജോണിന്റെ ഭൂരിപക്ഷം 19,282 ആയിരുന്നത് 2021ൽ 6,605ലേക്ക് കുറഞ്ഞു.

പ്രതീക്ഷ
യു.ഡി.എഫ്: ആന്റണി ജോണിനെതിരെ പ്രാദേശിക വികാരമുണ്ടെന്ന് കണക്കുകൂട്ടൽ, മണ്ഡലത്തിലെ വികസന മുരടിപ്പ്, ഭൂരിപക്ഷം കുറഞ്ഞ 2021ലേതിന് സമാനമായ 2026ലെ പോളിംഗ്.
എൽ.ഡി.എഫ്; ആന്റണി ജോണിന്റെ സ്വീകാര്യത, തുടർവിജയങ്ങൾ

പോളിംഗ് ശതമാനം
(മണ്ഡലം, 2016, 2021 എന്ന കണക്കിൽ)


തൃപ്പൂണിത്തുറ--- 74.39----------- 81.40
കൊച്ചി---------------70.93--------------80.33
വൈപ്പിൻ----------------- 76.18----------80.5
കുന്നത്തുനാട്---------- 82.93-------------84.9
കോതമംഗലം-----------79.4-----------79.30

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL