SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

റിമോട്ട് ഗ്രാസ് കട്ടിംഗ് മെഷീൻ വികസിപ്പിച്ചു

mbits

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഗ്രാസ് കട്ടിംഗ് മെഷീൻ വികസിപ്പിച്ചു. എംബിറ്റ്‌സ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ് ഇതിന് പിന്നിൽ.ബാറ്ററിയിലാണ് പ്രവർത്തനം. പെട്രോളും ഡീസലും ഉപയോഗിക്കാത്തതിനാൽ കാർബൺ പുറന്തള്ളലും ശബ്ദമലിനീകരണവും ഇല്ലാത്ത ഉപകരണം പരിസ്ഥിതി സൗഹൃദവുമാണ്. വീടുകളിലെ പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും പാതയോരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയും. കാതലിൻ മറിയം പോൾ, ബേസിൽ ജോയി, എ.എസ്.അൽഫാസ്, ജോസിയ ജേക്കബ് എന്നിവരാണ് മെഷീൻ രൂപകല്പന ചെയ്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ.തോമസ് ജോർജ് മേൽനോട്ടം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL