SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ജില്ലയിൽ 79.89 ശതമാനം പോളിംഗ്; കുന്നത്തുനാട് മുന്നിൽ

f

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 79.89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമീപകാല തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഉയർന്ന നിരക്കാണിത്. സംസ്ഥാനത്ത് കൂടുതൽ പോളിംഗ് നടന്ന ജില്ലകളിൽ എറണാകുളം മൂന്നാം സ്ഥാനത്താണ്. എട്ട് മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തി. 84.09 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്നത്തുനാടാണ് മുന്നിൽ. ഏറ്റവും കുറവ് അങ്കമാലിയിലാണ് (75.52%).

ജില്ലയിലെ 14 മണ്ഡലങ്ങളിലായി ആകെ 25,03,848 വോട്ടർമാരിൽ 20,00,247 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് ദിനത്തിൽ രാത്രി 12 ഓടെ പോളിംഗ് സാമഗ്രികൾ കളക്ഷൻ സെന്ററുകളിൽ എത്തിച്ചു. ഇന്നലെ രാവിലെ പത്തോടെ ഇവ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി.

50,184 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു


ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് അനധികൃതമായി സ്ഥാപിച്ച 50,184 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. സി-വിജിൽ ആപ്പിലൂടെ ലഭിച്ച 19,372 പരാതികൾ പരിഹരിച്ചു. മാദ്ധ്യമ നിരീക്ഷണത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജുവിന്റെ നേതൃത്വത്തിലുള്ള എം.സി.എം.സി (മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) ടീമും സജീവമായിരുന്നു.

മിഴിചിമ്മാതെ ക്യാമറക്കണ്ണുകൾ


ജില്ലയിലെ 3,149 ബൂത്തുകളും കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതാദ്യമായി എല്ലാ ബൂത്തുകളിലും എ.ഐ ഇന്റഗ്രേറ്റഡ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ആറ് ഷാഡോ ബൂത്തുകളിൽ വോട്ടെടുപ്പ് പൂർണമായും റെക്കാർഡ് ചെയ്തു.

വോട്ട് രേഖപ്പെടുത്തിയവർ


(മണ്ഡലം തിരിച്ചുള്ള കണക്ക്)

കുന്നത്തുനാട് ---------1,58,339
പറവൂർ---------1,57,083
കളമശേരി----------1,61,327
തൃപ്പൂണിത്തുറ---------------1,52,982
ആലുവ-----------------1,57,008
വൈപ്പിൻ------------1,29,830
പെരുമ്പാവൂർ------------1,44,957
കൊച്ചി----------------1,33,085
കോതമംഗലം---------------1,36,371
തൃക്കാക്കര-----------------1,39,077
എറണാകുളം----------------1,06,490
മൂവാറ്റുപുഴ---------------1,45,484
പിറവം---------1,49,361
അങ്കമാലി---------------1,28,853

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL