SignIn
Kerala Kaumudi Online
Sunday, 19 July 2026 12.13 PM IST

ലേക്‌ഷോറിൽ ക്യാമ്പ് നടത്തി

gopa
വി.പി.എസ് ലേക്‌ഷോറിൽ ആരംഭിച്ച കോൾപ്പോസ്‌കോപ്പി ക്ലിനിക്, സൗജന്യ വാക്‌സിനേഷൻ ഡ്രൈവ് എന്നിവയുടെ ഉദ്ഘാടനം അസിസ്‌റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ നിർവഹിക്കുന്നു. ഡോ. പി. സനം, എസ്.കെ. അബ്ദുള്ള, ഡോ. കെ. ചിത്രതാര, ഡോ. സുർത റാം വിഷ്‌ണോയ്, ഡോ.എസ്. അനുപമ എന്നിവർ സമീപം

കൊച്ചി: ഗർഭാശയ ക്യാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കണമെന്ന് അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. വി.പി.എസ് ലേക്‌ഷോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസസ് സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സർജിക്കൽ ആൻഡ് ഗൈനക്കോളജിക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. പി. സനം, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയ്, ഡോ. എസ്. അനുപമ, ഡോ. റെമി അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LAKESHORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL