SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ജോയിന്റ് കൗൺസിൽ പ്രതിഷേധ മാർച്ച്

jc
ജോയിന്റ് കൗൺസിൽ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിഎ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. അപേക്ഷ നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കും മെയ് 3 വരെ വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുക, ബൂത്ത് ലെവൽ ഓഫീസർമാർക്ക് വർദ്ധിപ്പിച്ച വേതന നിരക്ക് ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരന്നു മാർച്ച്. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, പ്രസിഡന്റ് ടി.എസ്. സതീഷ്‌കുമാർ, എം.സി. ഷൈല, പി. ശർമ്മേഷ്, വിജീഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, JOINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL