SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വാഗ്ദാനങ്ങളിൽ വീഴരുത്: അജു വർഗീസ്

f

കൊച്ചി: തന്റെ ചിത്രവും പേരും ഉപയോഗിച്ച് പരസ്യം നൽകിയ വായ്‌പാ സ്ഥാപനവുമായി ബന്ധമില്ലെന്ന് നടൻ അജു വർഗീസ്. വായ്‌പാ പദ്ധതിയുമായി ബന്ധമില്ലെന്നും വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അജു വർഗീസ് ബ്രാൻഡ് അംബാസഡറാണെന്ന വ്യാജേന എ.എം ട്രസ്റ്റ് ലോൺ സർവീസസ് എന്ന സ്ഥാപനമാണ് ഓൺലൈൻ വായ്‌പ വാഗ്ദാനം ചെയ്‌ത് പരസ്യം നൽകിയത്. അഞ്ചു ലക്ഷം രൂപ വരെ കേരളത്തിൽ എവിടെയും വായ്‌പ നൽകും. ഒരു ലക്ഷം രൂപയ്‌ക്ക് 3,042 രൂപ മാത്രമാണ് പലിശയെന്നും പരസ്യത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL