SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

haneef

അങ്കമാലി: അങ്കമാലിയിൽ 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫിനെയാണ് (38) എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഒഡീഷയിൽ ലഹരി വില്പന സംഘത്തിൽ നിന്ന് കഞ്ചാവ് വാങ്ങി കോട്ടയം ഭാഗത്തേക്ക് കാറിൽ വരികയായിരുന്നു. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടൻ, അങ്കമാലി എസ്.ഐമാരായ എം.കെ.ശ്യാം, ലാൻസി ദാസ്, കെ.പി.വിജു, എം.എസ്.വിജീഷ്, എ.എസ്.ഐ ടി.ആർ.രാജീവ്, സീനിയർ സി.പി.ഒ ജിബിൻ കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL